ന്യൂഡല്‍ഹി: ചെനാബ് നദിയില്‍ നിര്‍മ്മിക്കുന്ന ക്വാര്‍ അണക്കെട്ടിന്റെ നിര്‍മാണം വേഗത്തിലാക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി ഇന്ത്യ 3,119 കോടി രൂപയുടെ വായ്പ തേടുന്നതായാണ് റിപ്പോര്‍ട്ട്.
പദ്ധതി പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ചെനാബ് നദിയുടെ ജലപ്രവാഹത്തെ പ്രതികൂലമായി ബാധിക്കും. പാകിസ്ഥാനെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
എന്‍എച്ച്പിസി ലിമിറ്റഡിന്റെയും ജമ്മു ആന്റ് കാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ചെനാബ് വാലി പവര്‍ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല.
540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഭാഗികമായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 3,119 കോടി രൂപയുടെ വായ്പ തേടുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും ഇതിനായി പലിശ നിരക്കുകള്‍ അന്വേഷിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ഈ പദ്ധതിക്ക് മൊത്തം 4,526 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2024 ജനുവരിയില്‍ ചെനാബ് നദിയുടെ ഗതിമാറ്റല്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ഇതോടെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന ജോലികള്‍ ആരംഭിച്ചു. 609 മീറ്റര്‍ നീളമുള്ള പ്രധാന പ്രവേശന തുരങ്കത്തിന്റെ ഖനനവും പദ്ധതിയുടെ വിവിധ ഭാഗങ്ങളിലെ ജോലികളും ആരംഭിച്ചു. 2027-ഓടെ ക്വാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്