ന്യൂഡെല്‍ഹി: പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രമായ കൈരാന കുന്നില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ആക്രമണം നടത്തിയെന്ന് പ്രശസ്ത പ്രതിരോധ, ഇന്റലിജന്‍സ് വിദഗ്ദ്ധനായ ഡാമിയന്‍ സൈമണ്‍. ഇത് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. ആക്രമണം പാക് ആണവ സംവിധാനത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ളതല്ലെന്നും മുന്നറിയിപ്പ് നല്‍കാനുദ്ദേശിച്ചുള്ളതാണെന്നും സൈമണ്‍ വിലയിരുത്തി. ഇന്റല്‍ ലാബിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ഒരു ജിയോ-ഇന്റലിജന്‍സ് ഗവേഷകനും ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് (ഒഎസ്‌ഐഎന്‍ടി) വിദഗ്ദ്ധനുമാണ് സൈമണ്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹ്രസ്വമായ യുദ്ധത്തിനിടെ നൂര്‍ ഖാന്‍ വ്യോമതാവളമടക്കം 11 പാക് വ്യോമ താവളങ്ങള്‍ ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. ഇതിനൊപ്പമാണ് കൈരാനയിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ട് വന്നത്. എന്നിരുന്നാലും പാക് പഞ്ചാബ് പ്രവിശ്യയിലെ കൈരാന കുന്നുകളെ ലക്ഷ്യമിട്ടെന്ന വാദം ഇന്ത്യന്‍ സൈന്യം നിരസിച്ചു. കൈരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല എന്നാണ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
സംഭവത്തിനു ശേഷം ഇതാദ്യമായാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. 2025 ജൂണില്‍ അപ്ഡേറ്റ് ചെയ്ത പാകിസ്ഥാനിലെ സര്‍ഗോധ മേഖലയുടെ ഒരു ചിത്രം ഡാമിയന്‍ സൈമണ്‍ ഗൂഗിള്‍ എര്‍ത്തില്‍ പങ്കിട്ടു. 2025 മെയ് മാസത്തില്‍ കൈരാന കുന്നുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ആഘാത സ്ഥലം ഇതില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ആഴത്തിലുള്ള ഒരു പ്രഹരമാണോ ഉണ്ടായതെന്ന് ഒരു ഉപയോക്താവ് സൈമണോട് ചോദിച്ചു. 'ഇല്ല, ഭൂഗര്‍ഭ ആഘാതമോ പെനിട്രേഷനോ സൂചിപ്പിക്കുന്നില്ല. ഇത് ഒരു കുന്നിന്റെ ഒരു വശം മാത്രമാണ്, തൊട്ടടുത്തായി മൂല്യവത്തായ ഒന്നുമില്ല, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പ് ആക്രമണമായിരിക്കണം, തുരങ്കങ്ങള്‍ മുതലായവ കൂടുതല്‍ അകലെയാണ്, നാശനഷ്ടങ്ങളൊന്നും കാണിക്കുന്നില്ല,' സൈമണ്‍ മറുപടി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്