സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ നിന്നും ജയ്പൂരിലേക്ക് തിരിക്കാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്റെ ലഗേജ് വാതിലില്‍ തേനീച്ചക്കൂട്ടം കൂടുകൂട്ടിയതോടെ വിമാനം ഒരു മണിക്കൂറിലധികം വൈകി. സൂറത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുറപ്പെടാന്‍ തയാറായ വിമാനത്തില്‍ യാത്രക്കാര്‍ കയറിയതിന് ശേഷമാണ് ലഗേജ് ഡോറിന്റെ ഒരു ഭാഗത്ത് തേനീച്ചക്കൂട്ടം പറ്റിപ്പിടിച്ചത്. എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരും ഇതോടെ പരിഭ്രാന്തരായി.
വിമാനത്തിനുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. തേനീച്ചകളെ ഓടിക്കാന്‍ ആദ്യം പുക ഉപയോഗിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഒടുവില്‍ ഫയര്‍ എഞ്ചിന്‍ എത്തിച്ച് ലഗേജ് വാതിലിലേക്ക് വെള്ളം ചീറ്റിച്ചാണ് ടിക്കറ്റെടുക്കാതെ കയറിയ 'യാത്രക്കാരെ' തുരത്തിയത്.
പിന്നീട് സ്റ്റാന്‍ഡേര്‍ഡ് ക്ലിയറന്‍സിന് ശേഷം വിമാനം പറന്നുയര്‍ന്നു. ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ പരിക്കുകളില്ല. വൈകുന്നേരം 4:20 ന് ജയ്പൂരിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം 5:26 നാണ് പുറപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്