നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് സമുദ്രങ്ങള്‍; മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കി നാവികസേന വനിതാ ഉദ്യോഗസ്ഥര്‍

MAY 29, 2025, 1:36 PM

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമുദ്രങ്ങളിലൂടെ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍. ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എ, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന കെ. എന്നിവരാണ് ഈ മാരത്തോണ്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവിക സേന കപ്പലായ തരിണിയില്‍ ലോകം ചുറ്റി സഞ്ചരിച്ച നാവിക സാഗര്‍ പരിക്രമ  IIന്റെ സംഘത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ നാവിക സേന.

2024 ഒക്റ്റോബര്‍ രണ്ടിന് ഗോവയിലെ നേവല്‍ ഒഷ്യന്‍ സേയിലിങ് നോഡില്‍ നിന്നുമാണ് ഈ പര്യവേഷണത്തിന് തുടക്കം കുറിച്ചത്. രൂപയും ദില്‍നയും വ്യാഴാഴ്ച (മെയ് 29) ഗോവയില്‍ എത്തും.

ഇന്ത്യയുടെ സമുദ്ര പരിശ്രമങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ പര്യവേഷണം ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ പ്രാധാന്യം, ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത, 'ധൈര്യമുള്ള ഹൃദയങ്ങള്‍ അതിരുകളില്ലാത്ത സമുദ്രങ്ങള്‍' എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന നാരി ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നു. എട്ട് മാസക്കാലയളവില്‍ ഇവര്‍ നാല് ഭൂഖണ്ഡങ്ങളിലും, മൂന്ന് സമുദ്രങ്ങളിലും, മൂന്ന് വലിയ കേപ്പുകളിലും 25,400 നാനോമീറ്റര്‍ (ഏകദേശം 50,000 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ചു. കാലവസ്ഥയേയും വെല്ലുവിളി നിറഞ്ഞ കടലുകളെയും കപ്പലുകളെയും കാറ്റാടിയെയും മാത്രം ആശ്രയിച്ചായിരുന്നു യാത്ര.

ഫ്രെമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലേക്ക് തുറമുഖ സന്ദര്‍ശനം നടത്തിയാണ് ഇരുവരും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റേറിയന്മാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സ്‌കൂള്‍ കുട്ടികള്‍, നാവിക കേഡറ്റുകള്‍, ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി എന്നിവരുമായി സംവദിച്ചുകൊണ്ട് നിരവധി നയതന്ത്ര, സാമൂഹിക ഇടപെടലുകളില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam