ഇറാന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി

JUNE 20, 2025, 6:05 PM

ന്യൂഡല്‍ഹി: ഇസ്രയേല്‍  ഇറാന്‍ യുദ്ധസാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി. ഇറാനിലെ മഷ്ഹദില്‍ നിന്നും 290 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രാത്രി പതിനൊന്നരയോടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. ഇവരിലേറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. 

മടങ്ങിയെത്തിയവരില്‍ കേരളത്തില്‍ നിന്നുള്ളവരില്ല. മറ്റ് 2 വിമാനങ്ങള്‍ ഉടന്‍ ഡല്‍ഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗബാദില്‍ നിന്നുള്ള വിമാനവും ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇറാന്‍ സംഘര്‍ഷം കലുഷിതമാകുന്നതിനിടെ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വേണ്ടി ഇറാന്‍ താല്‍ക്കാലികമായി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam