കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്ന് അറിയിപ്പ് 

MAY 31, 2025, 4:12 AM

ബെംഗളൂരു: സ്കൂളുകൾ തുറക്കാനിരിക്കെ, കോവിഡ്-19 വ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് പ്രധാന അറിയിപ്പ് നൽകി കർണാടക  സർക്കാർ.

പനി, ചുമ, ജലദോഷം തുടങ്ങിയ കോവിഡ്-19 ലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളുകളിൽ അയയ്ക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

കൊവിഡ് സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

നേരത്തെ മേയ് 26ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ പ്രകാരമാണ് ഈ സ‍ർക്കുലർ. പനിയും ചുമയും ജലദോഷവും മറ്റ് രോഗലക്ഷങ്ങളും ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്.

മറിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം പരിചരണ ഉറപ്പാക്കുകയും വേണമന്നാണ് പ്രധാന നിർദേശം. രോഗലക്ഷണങ്ങൾ പൂർണമായി മാറിയ ശേഷമേ കുട്ടിയെ സ്കൂളിലേക്ക് വിടാവൂ എന്നും നി‍ർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam