വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ; കർണാടകയിൽ വൻ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ

JUNE 4, 2026, 1:19 AM

ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാർത്ഥികൾ, യുവാക്കൾ, കർഷകർ എന്നിവരെ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.

വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുമെന്ന് സർക്കാർ അറിയിച്ചു. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും, “ഭരത് ജോഡോ” പദ്ധതിയുടെ ഭാഗമായി 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ വീതം ഗ്രാന്റ് അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

vachakam
vachakam
vachakam

ബെംഗളൂരു റോഡ് വികസനത്തിന് 2,000 കോടി രൂപയും കർഷക ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് മുൻപ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. 13 മന്ത്രിമാർ പങ്കെടുത്ത ആദ്യ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam