ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിട്ടതിന് സിആര്‍പിഎഫ് ജവാനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡെല്‍ഹിയില്‍ അറസ്റ്റ് ചെയ്തു.
മോത്തി റാം ജാട്ട് എന്നറിയപ്പെടുന്ന പ്രതി, ചാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്ഥാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ഇയാള്‍ക്ക് ഫണ്ട് ലഭിച്ചിരുന്നെന്നും ഏജന്‍സി വെളിപ്പെടുത്തി. മോത്തി റാമിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ഇയാളെ ജൂണ്‍ 6 വരെ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്