നിർണായകം; അഹമ്മദാബാദിൽ തകർന്ന വിമാനത്തിന്റെ എഫ്‌ഡിആർ കണ്ടെത്തി

JUNE 13, 2025, 6:44 AM

അഹമ്മദാബാദ്: ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തിന് അപകടത്തിൽപ്പെട്ട എഐ 171 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡ് (എഫ്ഡിആർ) കണ്ടെത്തിയതായി റിപ്പോർട്ട്. ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ് (എറ്റിഎസ്) ആണ് എഫ്ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിന്റെ കണ്ടെത്തൽ.

അതേസമയം വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളെല്ലാം എഫ്‌ഡിആറിലാണ് ശേഖരിച്ചുവച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ എഫ്ഡിആർ പരിശോധിക്കുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഇതോടെ അപകടത്തിന്റെ കാരണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരും. മാത്രമല്ല, വിമാനത്തിലെ സുപ്രധാന വിവരങ്ങൾ എഫ്ഡിആറിൽ ഉണ്ടാകുമെന്നതിനാൽ ടേക്കോഫിന് ശേഷം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളെല്ലാം മനസിലാക്കാനാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam