ന്യൂഡല്‍ഹി: വിവാദമായ കടല്‍മണല്‍ ഖനനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കേരളത്തില്‍ വന്‍ തിരിച്ചടി. ഈ മാസം 15 നകം ടെന്‍ഡര്‍ രേഖകള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഖനന മന്ത്രാലയം വിജ്ഞാപനമിറക്കിയെങ്കിലും കേരളത്തിലേക്ക് ഒരു കമ്പനി പോലും എത്തിയില്ല. കടല്‍മണല്‍ ഖനനത്തിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നതാണ് ഖനന കമ്പനികളെ പിന്തിരിപ്പിച്ചത്.
ഇതോടെ വിദേശ കമ്പനികള്‍ക്കും ഉപകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്നറിയിച്ച് കേന്ദ്രം വ്യവസ്ഥകളില്‍ ഭേദഗതിവരുത്തിയിരുന്നു. ടെന്‍ഡര്‍ തിയതി ഈ മാസം 28 വരെ നീട്ടി. നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്കും അവരുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ആകുന്നത്. ഗുരുതര പാരിസ്ഥിതികാഘാതം വരുത്തുന്നതാണ് കടല്‍മണല്‍ ഖനനനീക്കമെന്നാണ് ആശങ്ക. ഇതിനെതിരേ വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ടെന്‍ഡര്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് കേരളം വീണ്ടും കത്തുനല്‍കിയേക്കും. ഗുജറാത്തിലെ പോര്‍ബന്തര്‍, അന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളിലാണ് കേരളത്തിന് പുറമേ കടല്‍മണല്‍ ഖനനത്തിനായി കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്