പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി.
ബിഹാറിലെ 243 അംഗ നിയമസഭ സീറ്റിലും ഇത്തവണ സ്ഥാനാർഥിയെ നിർത്തും എന്നാണ് കേന്ദ്രമന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പസ്വാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താൻ വരുന്നത് തടയാൻ ആരെങ്കിലും ആലോചിക്കുന്നുണ്ടെങ്കിൽ അത് നടപ്പാക്കില്ല എന്നും ഛപ്രയിൽ സംഘടിപ്പിച്ച നവ സങ്കൽപ് മഹാസഭയുടെ വേദിയിൽ ചിരാഗ് പസ്വാൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കായി എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്നും താനും മത്സരിക്കുമെന്നും ചിരാഗ് പസ്വാൻ പറഞ്ഞു.
ഏറെ കാലത്തെ സസ്പെന്‍സ് അവസാനിപ്പിച്ചാണ് ചിരാഗും മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്