ജയ്‌പൂർ: ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്‌പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഫ്ലൈറ്റ്റഡാർ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയർന്നത്. പിന്നീട് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജയ്‌പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ആയി നിരവധി എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇത്തരത്തിൽ തകരാറുകൾ റിപ്പോർട്ട് ചെയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്