അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണത് ടേക്ക് ഓഫിന് തൊട്ടു പുറകേയെന്ന് റിപ്പോര്‍ട്ട്. വിമാനം വിമാനത്താവള പരിസരത്ത് തന്നെ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനദുരന്തില്‍ 30 പേര്‍ മരിച്ചെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്ത് വരുന്നുണ്ട്. വിമാനത്തില്‍ അമ്പതിലധികം യുകെ പൗരന്മാരുണ്ടായിരുന്നെന്നും വിവരമുണ്ട്.
ജീവനക്കാര്‍ ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ബോയിങ് 171 വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നത്. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ പിന്‍ഭാഗം മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പതിനൊന്ന് വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് 20 മിനിറ്റിന് ശേഷമാണ് വിമാനം തകര്‍ന്ന് വീണത്. രാവിലെ ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലെത്തിയതാണ് വിമാനം.
'ഇപ്പോള്‍ ഞങ്ങള്‍ വിശദാംശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ അപ്ഡേറ്റുകള്‍ എത്രയും വേഗം പങ്കിടും.'- എയര്‍ ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കുറഞ്ഞത് രണ്ട് ഡസന്‍ ആംബുലന്‍സുകളെങ്കിലും എത്തിയിട്ടുണ്ട്, ചിലത് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് പ്രദേശത്ത് നിന്ന് ഗതാഗതം തിരിച്ചുവിട്ടു. സ്ഥലത്ത് വന്‍ പുക നിറഞ്ഞിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ നീക്കം നടക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.
*വിമാനത്തിലെ 230 യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാർ. 53 ബ്രിട്ടിഷ് പൗരന്മാർ, ഒരു കനേഡിയൻ പൗരൻ, എഴു പോർച്ചുഗീസ് പൗരന്മാർ
*അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറക്കാന്‍ നിശ്ചയിച്ചിരുന്ന ബോയിംഗ് 787 ഡ്രീംലൈനറാണ് വിമാനം പറത്തിയത്. നിലവില്‍, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം, അപകടങ്ങള്‍, അല്ലെങ്കില്‍ രക്ഷപ്പെട്ടവര്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
*എയര്‍ ഇന്ത്യയില്‍ നിന്നോ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനയും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള തീവ്രശശ്രമം നടക്കുകയാണ്.
* പ്രദേശത്ത് ഗതാഗത നിയന്ത്രണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്