വിമാനത്തിൽ ഉണ്ടായിരുന്നത്  ഒമ്പത് മണിക്കൂർ പറക്കേണ്ടതിന് ആവശ്യമായ ഇന്ധനം  

JUNE 12, 2025, 7:28 AM

 അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്ന് ഉയർന്ന് നിമിഷ നേരം കൊണ്ടാണ് തകർന്നു വീണത്. 

652 അടി മാത്രം ഉയർന്ന വിമാനത്തിന്റെ കൺട്രോൾ നഷ്ടപ്പെട്ടതോടെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. ഒരു മിനിറ്റിൽ 450 അടി വേഗത്തിലാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിന്റെ നിയന്ത്രണം മൊത്തമായി നഷ്ടപ്പെട്ടിരുന്നു.   

അഹമ്മദാബാദ് ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്

vachakam
vachakam
vachakam

ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന വിമാനം ഏകദേശം ഒമ്പത് മണിക്കൂർ പറക്കേണ്ടതായിരുന്നു. അത്ര ദുരം പറക്കേണ്ടതിന് ആവശ്യമായ ഇന്ധനം വിമാനത്തിൽ ഉള്ളതുകൊണ്ടാണ് താഴേക്ക് പതിക്കുമ്പോൾ തന്നെ ഉഗ്ര സ്‌ഫോടനമുണ്ടായത്. വലിയ വെല്ലുവിളികളാണ് രക്ഷാപ്രവർത്തനത്തിൽ നേരിടേണ്ടി വരുന്നത്. 

വിമാനത്തിൽ 200ൽ അധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന. പരിക്കേറ്റവരെ സിവിൽ ലൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്.   വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam