ന്യൂഡല്‍ഹി: നോയിഡയിലെ വേവ് സിറ്റി സെന്ററിലുള്ള ലോജിക്സ് മാളില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. നാല് അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. രണ്ട് മണിക്കൂറോളം എടുത്താണ് തീയണച്ചത്. മാളിലെ അഡിഡാസിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.
തീപിടത്തമുണ്ടായപ്പോള് ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമാണ് മാളിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്