ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരര്‍ സൈനിക വാഹനവ്യൂഹം ആക്രമിച്ചു; 2 സൈനികര്‍ക്ക് പരിക്ക്

JULY 8, 2024, 4:58 PM

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി.  സൈനിക വാഹനങ്ങള്‍ക്ക് നേരെ സായുധരായ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.  രണ്ട് സൈനികര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു.

കത്വ ജില്ലയിലെ ലോഹൈ മല്‍ഹാറിലെ ബദ്‌നോട്ട ഗ്രാമത്തേിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. സൈനികര്‍ തിരിച്ചടിക്കുകയും പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നു. പ്രദേശത്തേക്ക് കൂടുതല്‍ സേനാ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നടത്തിയ സൈനിക നടപടികളില്‍ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam