വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ഹേമന്ത് സോറൻ 

JULY 8, 2024, 2:06 PM

റാഞ്ചി: ഝാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പിൽ വിജയം.  ഝാർഖണ്ഡ് മുക്തി മോർച്ചയുടെ എല്ലാ എംഎൽഎമാരും ഹേമന്ത് സോറനെ പിന്തുണച്ചു.

വോട്ടെടുപ്പിൽ 81 അംഗ സഭയിൽ 45 എം.എൽഎമാരുടെ പിന്തുണ സോറന് ലഭിച്ചു. 

അഴിമതി ആരോപണത്തിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സോറൻ അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷം ജൂലൈ നാലിനാണ് മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തിയത്.  

vachakam
vachakam
vachakam

 ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എം.എ.ല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam