കാണാനില്ലെന്ന വീട്ടുകാരുടെ പരാതിക്ക് പിന്നാലെ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ; കാമുകൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ 

JULY 8, 2024, 3:33 PM

റായ്പൂർ: 26 വയസുകാരിയായ യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിക്ക് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 

അതേസമയം യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല. 

പിന്നീട് പല വഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ റായ്പൂർ ജയിൽ റോഡ് പ്രദേശത്തെ ബാബിലോൺ ഇൻ എന്ന ഹോട്ടലിൽ ഒരു  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇത് കാണാതായ യുവതിയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കാമുകനൊപ്പം എത്തി അവിടെ മുറിയെടുത്തെന്ന് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam