ചോദ്യപേപ്പർ ചോർച്ച തടയാൻ മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുമായി യുപി 

JULY 7, 2024, 7:22 PM

ലഖ്‌നൗ: നീറ്റ്, നെറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്‌സി) ചോദ്യപേപ്പർ ചോർച്ച തടയാൻ മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കുന്നു. 

ഇനി മുതൽ എല്ലാ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾക്കും ഈ സംവിധാനം ബാധകമായിരിക്കും. എല്ലാ റിക്രൂട്ട്‌മെൻ്റ് ബോർഡിലും സെലക്ഷൻ കമ്മീഷനിലും കൺട്രോൾ റൂം സ്ഥാപിക്കും. അവിടെനിന്ന് എല്ലാ പരീക്ഷകളും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണം.

ട്രഷറിയിൽ നിന്ന് പേപ്പറുകൾ എടുക്കുന്നത് മുതൽ പരീക്ഷാ കേന്ദ്രത്തിൽ  പേപ്പർ ബണ്ടിൽ തുറക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കും. 

vachakam
vachakam
vachakam

റെക്കോർഡിംഗുകൾ ഒരു വർഷത്തേക്ക് സംരക്ഷിക്കപ്പെടും. ചോദ്യപേപ്പറുകൾ പ്രിൻ്റിംഗ് പ്രസിൽ നിന്ന് എടുത്ത് മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ഇരുമ്പ് പെട്ടികളിൽ സൂക്ഷിക്കും. തുടർന്ന് അതാത് ജില്ലകളിലെ ട്രഷറിയിൽ സൂക്ഷിച്ച് അതേ പെട്ടികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കും.

ഡിജിറ്റൽ ലോക്ക് കോഡ് ഒരു ഉദ്യോഗസ്ഥന്റെ പക്കലുണ്ടാകും. പരീക്ഷയ്ക്ക് 30 മിനിറ്റ് മുൻപു മാത്രമേ അത് വെളിപ്പെടുത്തൂ. ബോക്സുകൾക്ക് ഇരുവശത്തും ലോക്കുണ്ട്. രാജ്യത്തുടനീളം ചോദ്യപേപ്പര്‍ ചോർച്ച ഉണ്ടായതിനു പിന്നാലെയാണു നടപടികൾ കടുപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam