മുംബൈയില്‍ കനത്ത മഴ മൂലം വ്യോമഗതാഗതം തടസപ്പെട്ടു; 51 വിമാനങ്ങള്‍ റദ്ദാക്കി

JULY 8, 2024, 3:51 PM

മുംബൈ: മുംബൈയിലെ കനത്ത മഴ വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കനത്ത മഴയും കുറഞ്ഞ ദൃശ്യതയും കാരണം തിങ്കളാഴ്ച പുലര്‍ച്ചെ 2:22 മുതല്‍ 3:40 വരെ റണ്‍വേ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന 27 വിമാനങ്ങള്‍ ഇതോടെ വഴിതിരിച്ചുവിട്ടു.

തിങ്കളാഴ്ച രാവിലെ 11 വരെ മുംബൈയിലേക്കും തിരിച്ചുമുള്ള 51 വിമാനങ്ങള്‍ റദ്ദാക്കി. മൊത്തം 42 ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ മുംബൈയിലേക്ക് വരേണ്ടിയിരുന്ന 22 വിമാനങ്ങളും മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങളും ഉള്‍പ്പെടുന്നു. 6 എയര്‍ ഇന്ത്യ വിമാനങ്ങളും 2 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനവും റദ്ദാക്കിയതില്‍ പെടുന്നു. 

മുംബൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. 

vachakam
vachakam
vachakam

യാത്രക്കാര്‍ തങ്ങളുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് മുന്‍കൂട്ടി പരിശോധിക്കണമെന്നും വിമാനത്താവളം അധികൃതര്‍ നിര്‍ദേശിച്ചു. 'കനത്തതോ അതിശക്തമായതോ ആയ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത്, മുംബൈ എയര്‍പോര്‍ട്ട് എല്ലാ യാത്രക്കാരോടും അവരുടെ വിമാനക്കമ്പനികളുമായി അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് കുറച്ച് നേരത്തെ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ നിര്‍ദ്ദേശിക്കുന്നു,' സിഎസ്എംഐഎ എക്‌സില്‍ പോസ്റ്റ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam