ഹരിയാനയില്‍ ബസ് മറിഞ്ഞ് സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ 40 പേർക്ക് പരിക്കേറ്റു

JULY 8, 2024, 2:26 PM

ചണ്ഡിഗഡ്: ഹരിയാനയില്‍ ബസ് മറിഞ്ഞ് സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ 40 പേർക്ക് പരിക്കേറ്റു. പഞ്ച്കുള ജില്ലയിലെ പിഞ്ചോറില്‍ രാവിലെയാണ് സംഭവം.

പരിക്കേറ്റവരെ പിഞ്ചോർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ചണ്ഡീഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരില്‍ കണ്ടക്ടറും ഉള്‍പ്പെടുന്നു. അപകടത്തിനു പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.ബസില്‍ തിങ്ങിനിറ‍ഞ്ഞാണ് കുട്ടികള്‍ സ‍ഞ്ചരിച്ചത്.

vachakam
vachakam
vachakam

ബസിന്‍റെ അമിതഭാരവും റോഡിന്‍റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam