മാവോയിസ്റ്റ് ഭീഷണി നേരിടാൻ സ്ത്രീ ശാക്തീകരണവുമായി ഛത്തിസ്ഗഡ് സർക്കാർ

JULY 8, 2024, 9:01 AM

ദന്തേവാഡ: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദന്തേവാഡയിൽ സ്ത്രീ ശാക്തീകരണവുമായി ഛത്തിസ്ഗഡ് സ‍ർക്കാർ.  കൈത്തറി രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിച്ച് സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം.

നാലു മാസം നീളുന്ന നെയ്ത്ത് പരിശീലന പദ്ധതി. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സ്റ്റൈപ്പന്‍റും നൽകും. പരിശീലനം കഴിഞ്ഞ് നെയ്ത്ത് തുടങ്ങുന്നതിനുള്ള യൂണിറ്റുകളും സർക്കാർ ഉറപ്പാക്കുന്നു.

ഒരു മീറ്റർ തുണിക്ക് 30 രൂപ സർക്കാർ ഇവർക്ക് നൽകുന്നു. ദിവസേന 5 മുതൽ 6 മണിക്കൂർ ജോലി. പ്രതിമാസം 15,000 മുതൽ 20,000 രൂപ വരുമാനം.

vachakam
vachakam
vachakam

ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയുമാണ് പലപ്പോഴും മാവോയിസ്റ്റുകൾ ചൂഷണം ചെയ്യുന്നത്. ഇത് തടയുന്നതിനൊപ്പം കൈത്തറി മേഖലയുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഛത്തീസ്ഗഡ് സർക്കാരിൻറെ ഈ പദ്ധതി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam