മുംബൈ: മുംബൈയിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതിക്ക് ഗുരുതര പരിക്ക്. ബേലാപൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
താനെയിലേക്ക് പോവുകയായിരുന്ന യുവതി തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി ട്രാക്കിൽ വീഴുകയായിരുന്നു. നീങ്ങിത്തുടങ്ങിയിരുന്ന തീവണ്ടിയുടെ ഒരു കമ്ബാർട്ട്മെന്റ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങിയിരുന്നു.
യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ബഹളം വെച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി. ട്രെയിനിനടിയിൽ നിന്ന് യുവതിയെ പുറത്തെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്ത്രീയുടെ കാലുകൾ രക്തത്തിൽ കുളിച്ചിരുന്നു. പോലീസുകാർ എത്തിയാണ് യുവതിയെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്തത്. യുവതിക്ക് കാലുകൾ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്