മഹുവ മൊയ്ത്രയ്‌ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു 

JULY 7, 2024, 6:48 PM

ഡൽഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയെ വിമർശിച്ചതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.  വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചതിനാണ് കേസെടുത്തത്.

ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദുരന്തത്തിൽപ്പെട്ട സ്തീകളെ കാണാനെത്തിയ രേഖാ ശർമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്തീകളിലൊരാൾ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  ഇതിന് മറുപടിയായി അവർ തൻറെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണ് എന്ന മഹുവയുടെ  മറുപടിയാണ് നടപടികളിക്ക് എത്തിയത്.

മഹുവയ്‌ക്കെതിരെ കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മീഷൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79 പ്രകാരമാണ് മഹുവയ്‌ക്കെതിരായ കുറ്റം. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കർക്കും കമ്മീഷൻ കത്തയച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam