പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയില്‍ ഊഷ്മള വരവേല്‍പ്പ്; പുടിനുമായി ചൊവ്വാഴ്ച ചര്‍ച്ച

JULY 8, 2024, 6:33 PM

മോസ്‌കോ: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോയില്‍ വിമാനമിറങ്ങി. മോസ്‌കോയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് മോദിയെ സ്വീകരിച്ചു. 

''അടുത്ത മൂന്ന് ദിവസങ്ങളില്‍, റഷ്യയിലും ഓസ്ട്രിയയിലും ആയിരിക്കും. ഇന്ത്യ കാലാകാലങ്ങളായി സൗഹൃദം പരീക്ഷിച്ച ഈ രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള മികച്ച അവസരമായിരിക്കും ഈ സന്ദര്‍ശനങ്ങള്‍. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ''റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. 

അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദിയുടെ റഷ്യന്‍ സന്ദര്‍ശനം. 2019ല്‍ റഷ്യന്‍ നഗരമായ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനം കൂടിയാണിത്.

vachakam
vachakam
vachakam

ചൊവ്വാഴ്ച നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍, വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള വഴികള്‍ മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഏറ്റവും ഉയര്‍ന്ന ഔദ്യോഗിക സംഭാഷണ സംവിധാനമാണ്. ഇന്ത്യയിലും റഷ്യയിലുമായി ഇതുവരെ 21 വാര്‍ഷിക ഉച്ചകോടികള്‍ നടന്നിട്ടുണ്ട്. അവസാന ഉച്ചകോടി 2021 ഡിസംബര്‍ 6 ന് ന്യൂഡെല്‍ഹിയില്‍ നടന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ രാഷ്ട്രത്തലവനായ പുടിന്‍ ഒമ്പത് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam