'കത്രിക കൊണ്ട് ക്രൂരമായി ആക്രമിച്ചു'; കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

JULY 8, 2024, 1:02 PM

ലഖ്നൗ: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൂജ, പ്രഹ്ലാദ് എന്നിവരാണ് അറസ്റ്റിലായത്. പൂജയുടെ ഭർത്താവ് മഹേഷാണ് കൊല്ലപ്പെട്ടത്.

ഒരേ ഗ്രാമവാസികളായ പൂജയും പ്രഹ്ലാദും തമ്മില്‍ വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.‌ എന്നാൽ ഇതിനിടെ, പൂജയെയും കൊണ്ട് ഭർത്താവ് മഹേഷ് ജോലിക്കായി ഗ്രേറ്റർ നോയിഡയിലെ തന്നെ ബറോണ്ട ഗ്രാമത്തിലേക്ക് താമസം മാറി. ഇതിന് പിന്നാലെ പൂജ പ്രഹ്ലാദിനെ ഇവിടേക്ക് വിളിച്ചുവരുത്തി. പ്രഹ്ലാദ് എൻഎഫ്‌എല്‍ സൊസൈറ്റിയില്‍ സെക്യൂരിറ്റി ഗാർഡായി ജോലി നേടുകയും പൂജ ഇയാളെ പതിവായി സന്ദർശിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ജൂലൈ ഒന്നിന് മഹേഷ് ഇല്ലാത്ത സമയം നോക്കി പ്രഹ്ലാദ് പൂജയുടെ വീട്ടിലെത്തി. ഇതിനിടെ, മഹേഷ് അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തുകയും ഇരുവരേയും ഒരുമിച്ച്‌ കാണുകയുമായിരുന്നു. മഹേഷ് ഇരുവരെയും ചോദ്യം ചെയ്തതോടെ മൂവർക്കുമിടയില്‍ വാക്കുതർക്കമായി. തുടർന്ന് പൂജയും പ്രഹ്ലാദും മഹേഷിനെ കത്രിക കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam