അഞ്ച് പഞ്ചായത്തുകൾ തെലങ്കാനയിലേക്ക് മാറ്റും; നിർണായക തീരുമാനം രേവന്ത്-നായിഡു കൂടിക്കാഴ്ചയിൽ

JULY 8, 2024, 10:06 AM

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. ആന്ധ്രയിലെ ഭദ്രാചലം പ്രദേശത്തെ അഞ്ച് പഞ്ചായത്തുകൾ തെലങ്കാനയിലേക്ക് മാറ്റാൻ തീരുമാനിച്ചു.

വിഭജനത്തിന് ശേഷം നടക്കേണ്ട ഭൂമി വ്യവഹാരങ്ങളും മറ്റും ചർച്ച ചെയ്യാനും കൂടിയായിരുന്നു കൂടിക്കാഴ്ച. ഭദ്രാചലം ക്ഷേത്രത്തിന് ചുറ്റുമുള്ള ഈ പ്രദേശങ്ങളുടേതുതടക്കം നിരവധി വിഷയങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്.

ഈ വിഷയങ്ങൾ പഠിക്കാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി വിദഗ്ധ കമ്മീഷനെ നിയോഗിക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അഞ്ച് പഞ്ചായത്തുകൾ തെലങ്കാനയിലേക്ക് മാറ്റാൻ തീരുമാനമായത്.

vachakam
vachakam
vachakam

ഈ വിഷയത്തിൽ യോജിച്ച് മുന്നോട്ടുപോകാൻ ഇരു സംസ്ഥാനങ്ങളും സമ്മതിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ കൈമാറ്റം ചെയ്യണമെങ്കിൽ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം ഭേദഗതി ചെയ്യണം. ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam