ബൈക്ക് അപകടം; അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു വീണു, 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

JULY 8, 2024, 10:27 PM

ആലപ്പുഴ: മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. 

വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് വടക്കായിരുന്നു അപകടം ഉണ്ടായത്. ഭർതൃപിതാവ് ഷാജിയുമൊത്ത് കുഞ്ഞിന്റെ അമ്മ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. 

തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam