കൊൽക്കത്ത: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചതായി റിപ്പോർട്ട്. അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊൽക്കത്തയിലെ സൈനിക കോംപ്ലക്സിൽ ശനിയാഴ്ച രാത്രി 9.15നാണ് അപകടം സംഭവിച്ചത്. ജമുന ബിൽഡിങിലെ അഞ്ചാം നിലയിലുള്ള സർവന്റ്സ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദുർഗയുടെ മകൻ യോഗേഷ് നായക് ആണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാപിതാക്കൾ മുറിയിലായിരുന്ന സമയത്ത് കുട്ടികൾ പുറത്ത് പടിയിൽ കളിക്കുകയായിരുന്നു. ഇതിനിടെ യോഗേഷ് കൈവരിയിലൂടെ നിരങ്ങി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ബാലൻസ് തെറ്റി താഴേക്ക് വീണുവെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്