അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന 'ഗംഭീര' പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു. 9 പേരെ അപകട സ്ഥലത്തുനിന്ന് രക്ഷപെടുത്തി. വഡോദര ജില്ലയിലെ മഹിസാഗര്‍ നദിയുടെ കുറുകെയുള്ള പാലമാണ് തകര്‍ന്നത്. പാലത്തില്‍ നിന്ന് അഞ്ച് വാഹനങ്ങള്‍ നദിയിലേക്ക് വീണു. രണ്ട് ട്രക്കുകള്‍, രണ്ട് വാനുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവയാണ് നദിയിലേക്ക് വീണതെന്ന് വഡോദര കളക്ടര്‍ അനില്‍ ധമേലിയ പറഞ്ഞു.
ദുരന്തത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.
പാലത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാലത്തിലെ ഗതാഗതത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി മൂന്ന് മാസം മുമ്പ് അംഗീകാരം നല്‍കിയിരുന്നു. പുതിയ പാലത്തിനായുള്ള രൂപകല്‍പ്പനയും ടെന്‍ഡര്‍ ജോലികളും ആരംഭിച്ചിരുന്നു. 1981 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1985 ല്‍ പൊതുജന ഉപയോഗത്തിനായി തുറന്നുകൊടുത്തതാണ് ഗംഭീര പാലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്