പട്ന: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായതായി റിപ്പോർട്ട്. ബീഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയില്‍ മറിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നും ആറു പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം എസ്.ഡി.ആർ.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്