ദീര്‍ഘനേരമുള്ള ഇരിപ്പ് ശ്വാസകോശം ദുർബലമാകാൻ കാരണമാകുന്നു

OCTOBER 1, 2025, 4:17 AM

ദീർഘനേരം ഇരിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശ്വാസകോശത്തിനും അപകടകരമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ, ശ്വാസകോശം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിങ്ങൾ ദീർഘനേരം ഇരിക്കുമ്പോൾ, ഡയഫ്രം, ഇന്റർകോസ്റ്റലുകൾ, നെഞ്ചിലെ പേശികൾ തുടങ്ങിയ ശ്വസിക്കാൻ സഹായിക്കുന്ന പേശികൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. ഇത് കാലക്രമേണ ശ്വാസകോശം ദുർബലമാകാൻ കാരണമാകുന്നു.

ശ്വാസകോശം ദുര്‍ബലമാകുമ്പോള്‍ അവയ്ക്ക് ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കാര്യക്ഷമതയും കുറയുന്നു. ഇത് ശരീരത്തെ ശ്വസന പ്രശ്നങ്ങളിലേക്കും അണുബാധ സാധ്യതയിലേക്കും നയിക്കും. ഇത് ശ്വാസകോശം ചുരുങ്ങാനും കഫം പോലുള്ളവ കെട്ടിനിന്ന് ന്യുമോണിയ ഉണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓക്സിജന്‍ അളവു കുറയുന്നത്, ആഴം കുറഞ്ഞ ശ്വസനത്തിന് കാരണമാകും. ഇത് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. വീക്കം മൂലം ശ്വാസനാളങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സിഒപിഡി.

vachakam
vachakam
vachakam

സജീവമായ ജീവിതശൈലി നയിക്കുന്ന വ്യക്തികളെ അപേക്ഷിച്ച് അങ്ങനെ അല്ലാത്തവരില്‍ 12 മുതല്‍ 15 ശതമാനം വരെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാണെന്ന് പഠനം കണ്ടെത്തിയിരുന്നു.

പ്രതിരോധം എങ്ങനെ

  1. ഓരോ അരമണിക്കൂര്‍ ഇടവേളയില്‍ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടത്തം പോലെ ചെറിയ വ്യായാമം ചെയ്യാം.
  2. ദിവസവും 30 മിനിറ്റ് മിതമായ വ്യായാമം ദിവസവും ചെയ്യാം.
  3. വേഗത്തിലുള്ള നടത്തം, നീന്തല്‍ അല്ലെങ്കില്‍ യോഗ പോലുള്ളവ പരിശീലിക്കുന്നത് ഉദാസീനമായ ജീവിതശൈലി കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും.
  4. ഇത് പോസ്ചര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ശ്വാസകോശം വികസിക്കാനും ശ്വസന പേശികള്‍ ശക്തിപ്പെടാനും കാരണമാകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam