കോളറ പേടിയിൽ കേരളം; അറിയാം ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും 

JULY 9, 2024, 11:24 AM

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ കോളറ പേടിയിൽ ആണ് നാം. എന്താണ് കോളറ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. കൂടുതൽ അറിയാം.

മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ആണ് രോഗത്തിന് കാരണമാകുന്നത് രോഗലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർ മുതൽ 5 ദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിർന്നവരെയും ബാധിക്കും.

അതേസമയം ചികിത്സിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാമെന്ന് ഈ അസുഖത്തെ കുറിച്ച് ലോകാരോ​ഗ്യ സം​ഘടന വ്യക്തമാക്കുന്നത്. അണുബാധയ്ക്ക് ശേഷം 1-10 ദിവസത്തേക്ക് ബാക്ടീരിയകൾ അവരുടെ മലത്തിൽ കാണപ്പെടുന്നു. മലിനമായ ജലസ്രോതസ്സുകളിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്. കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങൾ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കിലും രോഗവ്യാപനം ഉണ്ടാകും.

vachakam
vachakam
vachakam

ലക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം


  • രോഗം പിടിപ്പെട്ടാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. 


vachakam
vachakam
vachakam

  • 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. 


  • കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. 


  • കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാകുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്ടത്തിന് കാരണമാകുകയും ചെയ്യും. 


vachakam
vachakam
vachakam

  • ഓക്കാനം, ഛർദ്ദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കും. 


  • കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജ്ജലീകരണം ഉണ്ടാവുക ചെയ്യും. 


  • ശരീരഭാരം 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജ്ജലീകരണത്തെ സൂചിപ്പിക്കുന്നു.


  • ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്തസമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും കോളറയുടെ മറ്റ് ലക്ഷണങ്ങളാണ്. 


കോളറ വരാതിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 


  • പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് കഴിവതും ഒഴിവാക്കുക. 
  • തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
  • ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
  • പച്ചക്കറികൾ പാകം ചെയ്ത് മാത്രം കഴിക്കുക 
  • ശുചിമുറികൾ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam