ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി അപകടമാണെന്ന് പഠനം; ഹൃദ്രോഗ സാധ്യത കൂടുതൽ

MARCH 20, 2024, 8:10 AM

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈയിടെയായി പിന്തുടരുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. ഭക്ഷണം കഴിക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി. എന്നാൽ ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് പിന്തുടരുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കാണിക്കുന്നു.

അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഏകദേശം 50 വയസുള്ള 20,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇവർക്ക് മാരകമായ ഹൃദയ രോഗങ്ങൾ വരാനുള്ള സാധ്യത 91 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.  

ഹൃദ്രോഗമോ അർബുദമോ ഉള്ളവരിലും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. നിലവിൽ ഹൃദ്രോഗമുള്ളവരും പ്രതിദിനം എട്ട് മുതൽ 10 മണിക്കൂർ ഇടവിട്ട്  ഭക്ഷണം കഴിക്കുന്നവരിലും ഹൃദ്രോഗമോ പക്ഷാഘാതമോ മൂലമുള്ള മരണ സാധ്യത 66 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു.

vachakam
vachakam
vachakam

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ ഏറെ ആകർഷിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം. അതായത്,ഒരാൾ ദിവസത്തിലെ 8 മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്നതാണ് രീതി.

രാത്രി 7 മണിക്ക് ദിവസത്തെ അവസാന ഭക്ഷണം കഴിച്ച ശേഷം അടുത്ത ദിവസം രാവിലെ 11 മണിക്കായിരിക്കും വീണ്ടും ഭക്ഷണം കഴിക്കുക. ശരീരഭാരം കുറയ്ക്കാനും കാൻസർ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും ഈ ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.  എന്നാൽ ഇന്റര്‍മിറ്റന്റ് രീതിക്ക് ഗുണങ്ങള്‍ ഒട്ടനവധിയാണെങ്കിലും എല്ലാവര്‍ക്കും ഇത് സ്വീകാര്യമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ പൂര്‍ണമായും ഈ ഡയറ്റിങ് രീതി ഒഴിവാക്കേണ്ടി വരും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam