ഹൃദയാഘാത ലക്ഷണമായി വരുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

JULY 3, 2024, 9:05 AM

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും ഹൃദയാഘാതം മൂലം മരിക്കുന്നു. അതിനാൽ, ഹൃദ്രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ഹൃദയ ധമനികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഓക്സിജൻ്റെ അഭാവം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

മണിക്കൂറുകളോളം നീളുന്ന അസഹനീയമായ നെഞ്ചുവേദനയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. എന്നാൽ എല്ലാ നെഞ്ചുവേദനകളും ഹൃദ്രോഗത്തിൻ്റെയോ ഹൃദയാഘാതത്തിൻ്റെയോ ലക്ഷണങ്ങളായി കണക്കാക്കാനാവില്ലെന്ന് ഡോക്ടർമാർ പറയുന്നു.

വ്യായാമം ചെയ്യുന്നതിനിടയ്ക്കോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലമോ പേശികള്‍ വലിയുന്നത് നെഞ്ചുവേദനയ്ക്ക് കാരണമായേക്കാം. കൂടാതെ ദഹനക്കേട്, നെഞ്ചെരിച്ചില്‍, അണുബാധ, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മുതലായവ കാരണവും നെഞ്ചുവേദന ഉണ്ടാകാം.

vachakam
vachakam
vachakam

പേശികള്‍ വലിയുന്നത് മൂലമുള്ള നെഞ്ചുവേദന വളരെ സാധാരണമാണ്. നെഞ്ചില്‍ കയ്യമര്‍ത്തി നോക്കുമ്ബോള്‍ വേദന അനുഭവപ്പെടുന്നുണ്ട് എങ്കില്‍ അത് പേശികള്‍ക്ക് സംഭവിച്ച പരിക്കുകള്‍ കരണമാകാനാണ് കൂടുതല്‍ സാധ്യത. 

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയാഘാതത്തിന് മുമ്പുള്ള നെഞ്ചുവേദന മണിക്കൂറുകളോളം നീണ്ടുനിൽക്കും, വിട്ടുമാറില്ല. ഇതോടൊപ്പം ശ്വാസതടസ്സം, തലകറക്കം, അമിതമായ വിയർപ്പ്, ഹൃദയമിടിപ്പ് കൂടൽ, ബോധക്ഷയം എന്നിവയും അനുഭവപ്പെടാം. വിട്ടുമാറാത്ത പുകവലി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുള്ള ആളുകൾക്ക് ഹൃദയാഘാതത്തിൻ്റെ ലക്ഷണമായി നെഞ്ചുവേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രധാനമായും മൂന്നു വിധത്തിലുണ്ട്. ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍. സാധാരണ ഗതിയിൽ ഈ മൂന്ന് അവസ്ഥകളും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും മൂന്നും വ്യത്യസ്തമാണ്. ആദ്യം നെഞ്ചില്‍ കഠിനവേദന വരാം.

vachakam
vachakam
vachakam

അതോടൊപ്പം ചില രോഗികള്‍ക്ക് വിയര്‍പ്പ്, ഛര്‍ദ്ദിക്കാന്‍ തോന്നുക പോലുള്ള ലക്ഷണങ്ങളാണ് കാണുക. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. നെഞ്ചില്‍ ഒരു ഭാരം വെച്ചതു പോലുള്ള ഒരു തോന്നലായും എരിച്ചിലായും ചിലപ്പോൾ അനുഭവപ്പെടാം. അതിനെ അവഗണിക്കാതെ ചികിത്സ തേടണം. നടക്കുമ്പോഴാണ് നെഞ്ചു വേദന അനുഭവപ്പെടുന്നതെങ്കില്‍ അവര്‍ വൈകാതെ ഡോക്ടറെ കണ്ട് ആവശ്യമായ ടെസ്റ്റുകള്‍ നടത്തണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam