ഹൃദയത്തെ പൊന്നുപോലെ കാക്കും ഈ ഭക്ഷണങ്ങൾ!!

JULY 24, 2024, 8:34 AM

നേരത്തെ ഹൃദ്രോഗം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് ഹൃദ്രോഗം ഒരു സാധാരണ രോഗമായി മാറിയിരിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് സ്ത്രീകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും ലക്ഷണങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമീകരണത്തിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് രോഗസാധ്യത കുറയ്ക്കും. 

പഴങ്ങൾ

vachakam
vachakam
vachakam

പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായകം.

പച്ചക്കറികൾ

ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിർത്താൻ സഹായിക്കുന്ന ഫോസ്ഫറസ്, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ പച്ചക്കറികളിലുണ്ട്. പച്ചക്കറികളിെല മൈക്രോന്യൂട്രിയന്റുകൾ, ഹൃദ്രോഗസാധ്യത കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.

vachakam
vachakam
vachakam

മത്സ്യം

ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ കൊഴുപ്പുള്ള മത്സ്യങ്ങൾക്ക് വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും കഴിയും.

ഓട്സ്

vachakam
vachakam
vachakam

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു

വാൽനട്ട്

ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയ വാൽനട്ടിൽ സസ്യാധിഷ്ഠിത ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം തടയുന്നു

 ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും കഴിയും.

ബദാം

ചീത്ത കൊളസ്‌ട്രോൾ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവ കുറയ്ക്കാൻ ബദാം സഹായിക്കുന്നു

ചിയ വിത്തുകൾ

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ചിയ വിത്തുകളിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളിയിലെ അല്ലിസിൻ രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്നു

ബെറിഫലങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയിലെ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam