കാപ്പി കുടിക്കുന്നവർക്ക് കുടൽ ക്യാൻസർ വരാനുള്ള സാധ്യത കുറവാണെന്ന് പഠനം

MARCH 27, 2024, 9:51 AM

കുടലിന് അർബുദം ബാധിച്ചവർ പ്രതിദിനം രണ്ട് മുതല്‍ നാല് കപ്പ് കാപ്പി കുടിക്കുകയാണെങ്കില്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഈ ജീവിതശൈലി പിന്തുടരുന്ന രോഗമുള്ളവർ പെട്ടെന്ന് മരിക്കാനുള്ള സാധ്യതയും ഗവേഷണം തള്ളിക്കളയുന്നു. 

നെതർലൻഡിലെ 1,719 രോഗികളിൽ ഡച്ച്, ബ്രിട്ടീഷ് ഗവേഷകരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിൻ്റെ സഹായത്തോടെ നടത്തിയ പഠനം ഇൻ്റർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുകെയിലെ കാൻസർ മരണങ്ങളുടെ രണ്ടാമത്തെ പ്രധാന കാരണമാണ് കുടൽ അർബുദം. ഗവേഷണം വിശ്വസനീയമാണെന്നും മറ്റൊരു പഠനം ഇതേ നിഗമനത്തിലെത്തിയാൽ ബ്രിട്ടനിലെ കുടൽ കാൻസർ ബാധിച്ച 43,000 പേരെയും കാപ്പി കുടിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. വൻകുടലിലെ കാൻസർ ബാധിച്ച് പ്രതിവർഷം 16,500 പേർ മരിക്കുന്നുണ്ട്.

vachakam
vachakam
vachakam

പ്രതിദിനം കുറഞ്ഞത് അഞ്ച് കപ്പ് കാപ്പി വരെ കുടിക്കുന്ന രോഗബാധിതരുടെ മരണ സാധ്യത 29 ശതമാനം മാത്രമാണ്. ഈ വിഭാഗത്തിലുള്ളവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത 32 ശതമാനവും. യുകെയിലുള്ളവർ ഒരു ദിവസം 95 ദശലക്ഷം കപ്പ് കാപ്പിയാണ് കുടിക്കുന്നതെന്നും പഠനം പറയുന്നു.

അർബുദം ഭേദമായ അഞ്ചില്‍ ഒരാള്‍ക്ക് വീണ്ടും രോഗം ബാധിച്ചിട്ടുണ്ടെന്നും ഗുരതരമായിട്ടുണ്ടെന്നും നെതർലന്‍ഡ്‌സിലെ വാഗനിംഗന്‍ സർവകലാശാലയിലെ ന്യൂട്രീഷന്‍ പ്രൊഫസറും ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ആളുമായ ഡോ. എലെന്‍ കാംപ്‌‌മാന്‍ അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയനോട് പറഞ്ഞു.

അർബുദത്തിന്റെ സാധ്യത ഇല്ലാതാക്കാന്‍ കാപ്പിക്ക് കഴിയുമെന്ന് കണ്ടെത്തിയ ഏറ്റവും പുതിയ പഠനമാണിത്. പലതരം അർബുദങ്ങളുടെ തീവ്രത കുറയ്ക്കാന്‍ കാപ്പിക്ക് സാധിക്കുമെന്ന പല പഠനങ്ങളും നേരത്തെയും ഉണ്ടായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam