പണരഹിത ആരോഗ്യ ക്ലെയിം സെറ്റിൽമെൻ്റ്; സംവിധാനങ്ങൾ സജ്ജമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം 

JUNE 11, 2024, 3:19 PM

മുംബൈ: ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ 100 ശതമാനം പണരഹിത ചികിത്സയുള്ള പോളിസികളിൽ, ക്ലെയിമിനായി അപേക്ഷയെത്തിയാൽ ഉടനടി തീർപ്പാക്കണമെന്ന് ഇൻഷുറൻസ് നിയന്ത്രണ-വികസന അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.). ഇത്തരം പോളിസികളിൽ ക്ലെയിമിനായി അപേക്ഷയെത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിച്ചിരിക്കണം. ഇതിനുള്ള സംവിധാനം 2024 ജൂലായ് 31-നു മുമ്പായി സജ്ജമാക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ഐ.ആർ.ഡി.എ.ഐ നിർദേശം നൽകി.

പണരഹിത ക്ലെയിമുകൾ  കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നതിനും ഹോസ്പിറ്റലിൽ  പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ ക്രമീകരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.  ചികിത്സകഴിഞ്ഞ രോഗി ആശുപത്രി വിടുമ്പോൾ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ലഭിച്ച് മൂന്നുമണിക്കൂറിനുള്ളിൽ നടപടി പൂർത്തിയാക്കി അനുമതി നൽകണം. ഇക്കാര്യത്തിൽ തീർപ്പു പറയാൻ കൂടുതൽ സമയമെടുത്താൽ, അധികം വരുന്ന സമയത്തിന് ആശുപത്രി കൂടുതൽപണം ഈടാക്കുന്നുണ്ടെങ്കിൽ അത് കമ്പനിനൽകണമെന്നും ഐ.ആർ.ഡി.എ.യുടെ പുതിയ ഉത്തരവിൽ എടുത്തു പറയുന്നു.

ക്ലെയിം സെറ്റിൽമെൻ്റ് പോളിസി ഉടമകൾക്ക് ബുദ്ധിമുട്ടുള്ള ഒരു നടപടിക്രമമാണ്. 43 ശതമാനം ഇൻഷുറൻസ് പോളിസി ഹോൾഡർമാർക്കും അവരുടെ "ആരോഗ്യ ഇൻഷുറൻസ്" ക്ലെയിമുകൾ കഴിഞ്ഞ 3 വർഷമായി മൊത്തത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടതായി ഒരു സർവേ പറയുന്നു.  ആരോഗ്യഇൻഷുറൻസ് പോളിസികൾ കൂടുതൽ സുതാര്യമാക്കാനും ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ മാർഗനിർദേശം തയ്യാറാക്കിയിട്ടുള്ളത്.

vachakam
vachakam
vachakam

കൂടാതെ പ്രൊഡക്‌ട് മാനേജ്‌മെൻ്റ് കമ്മിറ്റിയുടെ (പിഎംസി) അല്ലെങ്കിൽ ക്ലെയിംസ് റിവ്യൂ കമ്മിറ്റി (സിആർസി) എന്ന പിഎംസിയുടെ മൂന്നംഗ ഉപഗ്രൂപ്പിൻ്റെ അംഗീകാരമില്ലാതെ ഒരു ക്ലെയിം നിരസിക്കാൻ പാടില്ലെന്ന് ഐ.ആർ.ഡി.എ.ഐ പറഞ്ഞു. ക്ലെയിം നിരസിക്കുകയോ ഭാഗികമായി അനുവദിക്കാതിരിക്കുകയോ ചെയ്താൽ, പോളിസി ഡോക്യുമെൻ്റിൻ്റെ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പരാമർശിക്കുന്ന പൂർണ്ണ വിശദാംശങ്ങൾ അവകാശിയെ അറിയിക്കണം.

ചികിത്സയിലിരിക്കെ രോഗിമരിച്ചാൽ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കണം. ക്ലെയിമിന്റെ പേരിൽ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും ഉത്തരവിൽ എടുത്തുപറയുന്നു. ക്ലെയിം തീർപ്പാക്കാനുള്ള രേഖകൾ കമ്പനികൾ ആശുപത്രിയിൽനിന്ന് നേരിട്ടു വാങ്ങണം. രേഖകൾക്കായി ഉപഭോക്താക്കളെ വിളിച്ചുവരുത്തരുതെന്നും ഇതിൽ നിർദേശിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam