ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയയിൽ എട്ടു വയസുകാരി സർക്കാർ സ്കൂൾ വളപ്പിൽ കൂട്ടബലാലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. കുട്ടിയുടെ വീടിനു സമീപത്തെ സർക്കാർ സ്കൂൾ വളപ്പിലാണ് സംഭവം നടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജനുവരി 31-നാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അമ്മ മാണ്ഡ്യ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്