ബീജിങ്: കടുവയുടെ മൂത്രം ആരോഗ്യത്തിന് അത്യുത്തമം എന്നാണ് ചൈനക്കാരുടെ പക്ഷം. കാരണം ചൈനയിലെ ഒരു മൃഗശാല സൈബീരിയന്‍ കടുവകളുടെ മൂത്രം ഒറ്റമൂലിയായി വില്‍പന നടത്തുകയാണ്. പേശി വേദനകള്‍ അകലുമെന്ന് പറഞ്ഞാണ് കടുവ മൂത്രം വില്‍ക്കുന്നത്. സിചുവാന്‍ പ്രവിശ്യയിലെ യാന്‍ ബിഫെങ്‌സിയ വന്യജീവി മൃഗശാലയാണ് കടുവ മൂത്രം വിപണയിലെത്തിച്ചത്.
250 ഗ്രാമം കടുവമൂത്രത്തിന് 50 യുവാനാണ് വില( ഏകദേശം 600 രൂപ). കടുവ മൂത്രത്തിന്റെ ഔഷധ ഗുണങ്ങള്‍ ചര്‍ച്ചയാക്കിയാണ് ഇവരുടെ വില്പന. രോഗശമനത്തിന് മൂത്രം അത്യുത്തമമാണെന്നും ഇവര്‍ പറയുന്നു. ആമവാതം, ഉളുക്ക്, പേശി വേദന എന്നിവയുടെ ചികിത്സയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും അധികൃതര്‍ പറയുന്നു. ബോട്ടിലില്‍ ഉത്പ്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും വ്യക്തമാക്കുന്നുണ്ട്. ആരും ഇത് കുടിക്കണമെന്ന് മൃഗശാല പറയുന്നില്ല, മറിച്ച് ബാഹ്യമായ ഉപയോഗം മാത്രമാണ് ശുപാര്‍ശ ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്