ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, സമ്മർദ്ദം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ഓഫീസ് പ്രശ്നങ്ങള്‍ , വ്യക്തിജീവിതത്തിലെ സങ്കീർണതകള്‍, സമയക്കുറവ്, മാനസിക സംഘർഷങ്ങൾ ഈ കാരണങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല. ഇത്തരം പിരിമുറുക്കങ്ങൾ ഒഴിവാക്കാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഈ മസാജിംഗ് ടെക്നിക്ക് ഒന്ന് പരീക്ഷിച്ചു നോക്കു…
ശരീരത്തിലെ ചില പ്രഷർ പോയിന്റുകള്‍ മസാജ് ചെയ്യുന്നതിലൂടെ 5 മിനിറ്റിനുള്ളില്‍ സമ്മർദ്ദം ഒഴിവാക്കാമെന്ന് വിദഗ്ധർ പറയുന്നു. സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന 5 പോയിന്റുകള്‍ ചുവടെ ചേർക്കുന്നു.
തേർഡ് ഐ പോയിന്റ്
പുരികങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പോയിന്റ് സമ്മർദ്ദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച്, ഈ പോയിന്റ് മൃദുവായി അമർത്തി മസാജ് ചെയ്യുക. ഇത് നിങ്ങളുടെ തലച്ചോറിന് തല്‍ക്ഷണം വിശ്രമം നല്‍കുകയും മാനസിക സമാധാനം നല്‍കുകയും ചെയ്യും.
ടെമ്ബിള്‍ പോയിന്റുകള്‍
നിങ്ങളുടെ തലയുടെ ഇരുവശത്തും കണ്ണുകള്‍ക്ക് സമീപവുമാണ് ടെമ്ബിള്‍ പോയിന്റുകള്‍ സ്ഥിതിചെയ്യുന്നത് . ഈ ഭാഗത്ത് കൈകളാല്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇത് പിരിമുറുക്കം കുറയ്ക്കുന്നതിനൊപ്പം തലവേദനയും കണ്ണിന്റെ ക്ഷീണം അകറ്റാനും സഹായിക്കുന്നു.
ഹാൻഡ് വാലി പോയിന്റ്
നിങ്ങളുടെ കൈപ്പത്തിയ്ക്കും തള്ളവിരലിനും ഇടയിലുള്ള, ഹാൻഡ് വാലി പോയിന്റ് എന്ന് വിളിക്കപ്പെടുന്ന ഭാഗം സമ്മർദ്ദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇത് അമർത്തി മസാജ് ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഫൂട്ട് സോള്‍ പോയിന്റ്
പാദത്തിന്റെ അടിഭാഗത്തുള്ള ഈ പോയിന്റ് സമ്മർദ്ദം ഒഴിവാക്കാൻ വളരെ ഉപയോഗപ്രദമാണ്. നേരിയ മർദ്ദം ഉപയോഗിച്ച് ഇത് അമർത്തി മസാജ് ചെയ്യുക. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുക മാത്രമല്ല ശരീരത്തിന്റെ ഊർജം വർദ്ധിപ്പിക്കുകയും ചെയ്യും.
നെക്ക് പോയിന്റ്
കഴുത്തിന്റെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പോയിന്റ് സമ്മർദ്ദം ഒഴിവാക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ്. ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്