അവക്കാഡോയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ പാടില്ല; കാരണമിതാണ്

JULY 24, 2024, 8:18 AM

ആരോഗ്യഗുണങ്ങളാൽ ഏറെ പ്രചാരത്തിലുള്ള പഴമാണ് അവക്കാഡോ. വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.

ശരീരഭാരം കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും തലച്ചോറിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. എന്നാൽ അവോക്കാഡോ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവോക്കാഡോയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ എതാണെന്ന് അറിയാം.

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സംസ്കരിച്ച ഭക്ഷണങ്ങൾ ഇതിനൊപ്പം കഴിക്കുന്നത് നല്ലതല്ല. സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകളും ആരോഗ്യത്തിന് ഹാനികരമാണ്.

vachakam
vachakam
vachakam

അവോക്കാഡോ കഴിക്കുമ്പോൾ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഈ പഴം പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് ഉപ്പിട്ട ഭക്ഷണങ്ങൾ അധികം കഴിക്കരുത്. ഈ ഭക്ഷണങ്ങളിലെ സോഡിയം ഇവയുമായി ചേരുമ്പോൾ ഇലക്ട്രോലൈറ്റ് ബാലൻസ് തകരാറിലാവുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.

അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇതിനൊപ്പം ചീസ് പോലുള്ള പാലുൽപ്പന്നങ്ങൾ കഴിക്കരുത്. അവയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ രണ്ടും ചേരുമ്പോൾ ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഓറഞ്ച്, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ അവോക്കാഡോയ്‌ക്കൊപ്പം കഴിക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങൾക്ക് കാരണമാകും. അവോക്കാഡോയിൽ പഞ്ചസാര കുറവാണ്. അതുകൊണ്ടു അവോക്കാഡോയ്‌ക്കൊപ്പം പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം.

vachakam
vachakam
vachakam

പ്രോട്ടീൻ ഭക്ഷണങ്ങളിലെ കൊഴുപ്പും അവോക്കാഡോയിലെ കൊഴുപ്പും ചേർന്ന് ശരീരത്തിലെ അമിത കൊഴുപ്പിന് കാരണമാകും. അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അവോക്കാഡോ ഉപയോഗിച്ച് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam