നിങ്ങളുടെ ബന്ധം അവസാനിപ്പിക്കാനായോ? ഈ സൂചനകൾ ഉത്തരം തരും 

JULY 9, 2024, 4:06 PM

നിങ്ങളുടെ പ്രണയമോ ദാമ്പത്യ ബന്ധമോ  പോസിറ്റീവായി നിലനിർത്താനും സന്തോഷമായിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ പങ്കാളിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഒരു ബന്ധം നിലനിർത്തണോ അവസാനിപ്പിക്കണോ എന്നതിനെക്കുറിച്ച്  തീരുമാനങ്ങൾ എടുക്കാൻ  ഈ സൂചനകൾ നിങ്ങളെ സഹായിക്കും. 

നിങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ സമയമായി എന്ന സൂചനകൾ 

കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നില്ല

vachakam
vachakam
vachakam

നിങ്ങളും നിങ്ങളുടെ ഇണയും പരസ്പരം മുൻഗണന  നൽകുകയും ഒരുമിച്ച് നല്ല സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ ബന്ധങ്ങൾ തഴച്ചുവളരുന്നു. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഇതിലേറെ  പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടെന്ന്  വിശ്വസിക്കുന്നുവെങ്കിൽ, ബന്ധം അവസാനിപ്പിക്കാനുള്ള സമയമാണിത്.

വില കുറച്ച് കാണുക 

നിങ്ങളുടെ പങ്കാളി നിങ്ങളോട് അന്യായമായി പെരുമാറുകയും നിങ്ങളെ ഇഷ്ടപ്പെടാത്തതും വിലകുറച്ച് കാണുകയും ചെയ്താൽ നിങ്ങൾ ആ  ബന്ധം അവസാനിപ്പിക്കണം. ഇത് സെൽഫ് റെസ്‌പെക്ട് കുറയുന്നതിനും  ആത്മവിശ്വാസക്കുറവിനും ഇടയാക്കും.

vachakam
vachakam
vachakam

അനാവശ്യ പ്രതീക്ഷകൾ

യുക്തിരഹിതമായ ആവശ്യങ്ങളും പ്രതീക്ഷകളും ബന്ധം വഷളാകാൻ ഇടയാക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാവി ജീവിതവും അവരുടെ സങ്കല്‍പങ്ങളും ചേര്‍ന്നു പോകുന്നുണ്ടോ എന്നു പരിശോധിക്കുക.

ശ്രമങ്ങളൊന്നുമില്ല

vachakam
vachakam
vachakam

നിങ്ങളുടെ പങ്കാളി ബന്ധം സന്തോഷകരമാക്കാൻ ഒരു ശ്രമവും നടത്തുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അത് അവസാനിപ്പിക്കാൻ സമയമായി. ഒരുപക്ഷേ നിങ്ങളും അതിൽ  മുൻകൈ എടുക്കാത്തത് കൊണ്ടാകാം.

ആശയവിനിമയം ഇല്ല

നിങ്ങളുടെ പങ്കാളിയുമായി  ആശയവിനിമയത്തിൻ്റെ അഭാവം നിങ്ങളുടെ ബന്ധത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയും അതിൻ്റെ വളർച്ചയെ  തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam