ഹനോയ്: വിയറ്റ്‌നാമിലെ ഹനോയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 226 ആയി. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഹനോയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഹനോയ് പ്രദേശത്ത് വീശിയടിച്ച യാഗി ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. നിരവധി ജില്ലകള്‍ വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹനോയില്‍ ചുഴലിക്കാറ്റ് അനുഭവപ്പെടാന്‍ തുടങ്ങിയത്. മണിക്കൂറുകള്‍ക്കകം ഇത് ശക്തിപ്രാപിക്കുകയായിരുന്നു. ലാവോ കായ് പ്രവിശ്യയില്‍ കാണാതായ 55 പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്