കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രാണികൾ അടങ്ങിയ ഭക്ഷണം നിരോധിച്ചു ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ.
എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറല്‍ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ പൊതു നിയമം 'ഹലാല്‍ ഫുഡിനായുള്ള പൊതു ആവശ്യകതകള്‍' പ്രകാരം എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈറ്റിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല. കൂടാതെ, ഇക്കാര്യം നിരീക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിശോധനകൾ ശക്തിപ്പെടുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്