തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ തനിക്ക് കാണേണ്ടെന്ന് പിതാവ് റഹീം.
അഫാൻ കാരണമുണ്ടായ നഷ്ടം വലിയതാണെന്ന് ആ പിതാവ് കണ്ണീരോടെ പറയുന്നു. തന്റെ ഇളയ മകനെ നഷ്ടമായി, ഉമ്മ പോയി, ചേട്ടനും ചേട്ടത്തിയും പോയി. തന്റെ കുടുംബം തന്നെ ഇല്ലാതായി എന്നും ആ പിതാവ് പറയുന്നു.
പലിശയ്ക്ക് അഫാനും ഭാര്യ ഷെമിയും തട്ടത്തുമലയിലെ ബന്ധുവിൽ നിന്ന് അഞ്ചുലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ തിരികെ നൽകി.
പലിശ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും റഹിം പറയുന്നു.
തട്ടത്തുമലയിലെ രണ്ട് ബന്ധുക്കളെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകിയിരുന്നു. മകൻറെ ക്രൂരതയിൽ ഉറ്റവരെ നഷ്ടപ്പതിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോകാൻ ഒരു വഴിയുമില്ലാതെ നിൽക്കുകയാണെന്ന് റഹീം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്