ജെറുസലേം: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് കരയിലൂടെ റെയ്ഡുകള്‍ നടത്തി ഇസ്രായേല്‍ പ്രതിരോധ സേന. അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ തള്ളി ഇസ്രയേലിന്റെ കവചിത വാഹനങ്ങളും കാലാള്‍പ്പടയും തെക്കന്‍ ലെബനനിലേക്ക് കടന്നതോടെ കരയുദ്ധത്തിന് തുടക്കമായി. ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും കരയിലൂടെയുള്ള ആക്രമണങ്ങള്‍ക്ക് പിന്തുണയായി നടത്തുന്നുണ്ട്.
കരയിലൂടെയുള്ള ഓപ്പറേഷന്റെ പദ്ധതികളെക്കുറിച്ച് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചു. സമാധാനം സ്ഥാപിക്കുന്നതിനുള്ള കൂട്ടായ വിലപേശല്‍ ശ്രമത്തെ പിന്തുണയ്ക്കുന്നതായും ഇരുവിഭാഗങ്ങളുമായും സംസാരിച്ചതായും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വെടിനിര്‍ത്തലിന് നേരത്തെ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സാധ്യതയുള്ള ഒരു വലുതും ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്നതുമായ യുദ്ധത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഹിസ്ബുള്ളയുടെ ഉപമേധാവി നൈം കാസെം ഇസ്രായേലുമായി യുദ്ധം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു കൂട്ടം കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടും ഗ്രൂപ്പ് ഒരു നീണ്ട യുദ്ധത്തെ നേരിടാന്‍ തയ്യാറാണെന്ന് കാസെം പറഞ്ഞു. ഇസ്രയേലിന്റെ കര ആക്രമണമുണ്ടായാല്‍ തങ്ങളുടെ പോരാളികള്‍ ലെബനനെ പ്രതിരോധിക്കുമെന്നും കാസെം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്