ടെൽ അവീവ്: പുതിയ നിബന്ധനകളൊന്നുമില്ലാതെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പാക്കാൻ തയ്യാറാണെന്ന് ഹമാസ്. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.
ഗാസയിലെ നിലവിലെ കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി മധ്യസ്ഥ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്‌മാൻ അല്‍താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമല്‍ ഉള്‍പ്പെടെ ഉള്ളവരെ ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടതായും പ്രസ്താവനയില്‍ പറയുന്നു.
മധ്യസ്ഥരോട് വെടിനിർത്തൽ നടപ്പാക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 11 മാസമായി യുദ്ധം അവസാനിപ്പിക്കാൻ പലതവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇരുപക്ഷത്തുനിന്നും പല നിർദേശങ്ങളും അംഗീകരിക്കാത്തതിനാൽ കരാർ നടപ്പാക്കുന്നത് വൈകുകയായിരുന്നു. ഈജിപ്ത്-ഗാസ അതിർത്തിയിലെ ഫിലാഡൽഫിയ ഇടനാഴിയുടെ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ മധ്യസ്ഥ ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ട്.
നിലവില്‍ ഫിലാഡല്‍ഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഹമാസിന് സ്ഥലം കൈമാറുന്നത് തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുത്തുമെന്ന് ചർച്ചകളുടെ ഭാഗമായ സിഐഎ ഡയറക്ടർ വില്യം ബേൺസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്