സാവോ പോളോ: എ.ഐ രംഗത്ത് ധാര്‍മികതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ജി-20 അംഗരാജ്യങ്ങള്‍. എ.ഐയുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ ജി-20 അംഗരാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ബ്രസീലിലെ മസിയോയില്‍ നടന്ന ത്രിദിന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
വ്യാജ വിവരങ്ങങ്ങളുടെ പ്രചാരണത്തിനെതിരേ ഒറ്റക്കെട്ടായി പോരാടാനും യോഗത്തില്‍ ധാരണയായി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ സുതാര്യവും നിയമചട്ടക്കൂടുകള്‍ക്ക് അനുസൃതവുമായിരിക്കേണ്ടതിന്റെ ആവശകതയെപ്പറ്റി യോഗത്തിന് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ ഊന്നിപ്പറഞ്ഞു.
അതേസമയം ഡിജിറ്റല്‍ ലോകത്ത് സുതാര്യതവേണമെന്ന ആവശ്യം ജി-20 ഉന്നയിക്കുന്നത് ഇതാദ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്