ആവശ്യമായ സാധനങ്ങൾ :
പന്നി ഇറച്ചി : 1 കിലോ
സവാള : 1 വലുത്
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 15 അല്ലി
പച്ച മുളക് : 6 എണ്ണം
കടുക് : 1/2 ടീസ്പൂൺ
മുളക് പൊടി : 4 ടീസ്പൂൺ
മഞ്ഞൾ പൊടി : 3/4 ടീസ്പൂൺ
കുരുമുളക് ചതച്ചത് : 1 ടീസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
വിനിഗർ : 2 ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യം പന്നിയിറച്ചി ഉപ്പും, മഞ്ഞളും ഇട്ട വെള്ളത്തിൽ കുറച്ച് നേരം മുക്കി വെക്കണം. ഇതിനു ശേഷം കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക.
ഇനി ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ച് എടുക്കണം.
ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കനംകുറച്ച് അരിഞ്ഞ സവാളയും, പച്ചമുളക് നെടുകെ പിളർന്നതും, കറിവേപ്പിലയും ഇട്ട് വഴറ്റി എടുക്കുക.
ഇത് നല്ലതുപോലെ വഴന്നു കഴിഞ്ഞു ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
ഇത് നല്ലതു പോലെ മൂപ്പിച്ച് എടുക്കണം, മൂത്ത മണം വന്നു കഴിഞ്ഞാൽ മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റണം.
ഈ അരപ്പ് നല്ല മൂത്ത് വന്നതിനു ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന പന്നിയിറച്ചിയും, വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അടച്ച് വെച്ച് വേവിക്കുക.
പന്നി ഇറച്ചിക്ക് നല്ല വേവ് ഉള്ളതുകൊണ്ട് കുറച്ച് വെള്ളം കൂടി ഒഴിച്ച് അത് വറ്റുന്നതുവരെ വേവിച്ചെടുക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്